പ്രതീക്ഷയുടെ നിറങ്ങള്‍ !

ആ കറുത്ത പ്രതലത്തിന് പുറകില്‍  എന്തെങ്കിലും ഉണ്ടെന്നു ഒരിക്കലെങ്കിലും അവന്‍ കരുതിയിരുന്നില്ല.
നിമിഷങ്ങള്‍, മണിക്കൂറുകള്‍, ദിവസങ്ങള്‍,  മാസങ്ങള്‍, വര്‍ഷങ്ങള്‍… അവന്‍ ആ കറുത്ത പ്രതലത്തിലേക്ക് തന്നെ കണ്ണും നട്ടിരുന്നു. നിരാശയോടെ, എന്നാല്‍   പ്രതീക്ഷയോടെ. ഇടയ്ക്ക് ആ  കറുത്ത പ്രതലത്തില്‍ കാണപ്പെട്ട  ചുവന്ന കിരണങ്ങള്‍ അവനില്‍ ഭീതി പടര്‍ത്തി. അത് രക്തകണങ്ങളായി  മാറുന്നതായി അവനു തോന്നി.  സമയം ഇടവിടാതെ മുന്നോട്ടു നീങ്ങി. അവന്റെ കാത്തിരിപ്പ്‌ പിന്നെയും തുടര്‍ന്നു.
സൂക്ഷിച്ചു നോക്കുന്തോറും കൂടുതല്‍ നിറങ്ങള്‍ പ്രതലത്തിലേയ്ക്ക് പടരുന്ന പോലെ. തന്റെ സിരകള്‍ വറ്റി വരളുന്ന പോലെ അവനു തോന്നി. നിറങ്ങള്‍ കൂടിച്ചേരുകയും അവസാനം അത് ശുഭ്ര വര്‍ണ്ണത്തിലേയ്ക്ക് മാറുകയും ചെയ്യുകയാണോ ?

Leave a comment