വൈകീട്ടെന്താ പരിപാടി ?


മത ജാതി വര്‍ഗ വര്‍ണ ഭാഷാ രാജ്യ വിദ്യാഭ്യാസ സാമ്പത്തിക വ്യത്യാസങ്ങള്‍ മദ്യം എന്ന പാനീയത്തിന് മുന്‍പില്‍ മാത്രമേ തോറ്റിട്ടുള്ളൂ. എന്നിട്ടും മദ്യപാനത്തിന് ഈ വ്യത്യാസങ്ങളെ പരിഗണിക്കാത്ത ഒരു തലമുറയുടെ വളര്‍ച്ചയ്ക്ക് എന്തെങ്കിലും സംഭാവന ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടോ ? മദ്യം ശരീരത്തിന് ഹാനികരമാണെന്നും അത് കരളിനും ഹൃദയത്തിനും തലച്ചോറിനും ഒക്കെ ദോഷം ചെയ്യും എന്നൊക്കെ എല്ലാവര്ക്കും അറിയാമെങ്കിലും മദ്യത്തിന്റെ ഉപഭോഗം ദിനംപ്രതി വര്‍ധിച്ചു കൊണ്ടേയിരിക്കുന്നു. നാലാള് കൂടുന്നിടത്ത് മദ്യം വിളമ്പുന്നത് ഇന്ന് ഒരു അഭിമാനപ്രശ്നമാണ്. 

വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന നമ്മുടെ കൊച്ചു കേരളം തന്നെയാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൂടുതല്‍ മദ്യം ഉപയോഗിക്കുന്ന സംസ്ഥാനമെന്ന് കണക്കുകള്‍ ചൂണ്ടികാട്ടുന്നു. ആളോഹരി 8.5 ലിറ്റര്‍ ആണ് മലയാളികളുടെ പ്രതിദിന മദ്യ ഉപയോഗം. അഭിമാനിക്കാന്‍ നമുക്ക് വേറെന്തു വേണം. രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന പഞ്ചാബിന് 7.9 ലിറ്റര്‍ മദ്യം കുടിക്കാനെ കഴിയുന്നുള്ളൂ. ഔദ്യോഗിക കണക്കനുസ്സരിച്ച് ഒരു ദിവസം 34 കോടി രൂപ വരെ നമ്മള്‍ കേരളീയര്‍ മദ്യപാനത്തിനായി ചിലവഴിക്കാറുണ്ട്. അപ്പോള്‍ യഥാര്‍ത്ഥ കണക്കു ഇരട്ടിയെങ്കിലും ആകും. ലോകത്തില്‍ ഏറ്റവും കൂടുതല്‍ മദ്യം ഉല്‍പ്പാതിപ്പിക്കുന്ന രാജ്യമാണ് ഭാരതം. കഴിഞ്ഞ 20 വര്‍ഷത്തില്‍ മദ്യ ഉപയോഗം 300 പേരില്‍ ഒന്ന് എന്നത് 20 പേരില്‍ ഒന്ന് എന്ന സംഖ്യയില്‍ എത്തിച്ച് വീണ്ടും മുന്നോട്ടു കുതിക്കുകയാണ് നമ്മള്‍. 

മദ്യം ഉപയോഗിക്കാന്‍ ഒരു വ്യക്തിയെ പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍ എന്തൊക്കെയാണ് ? ആഘോഷങ്ങള്‍, കൂട്ടുകെട്ട്, ജീവിത പ്രശ്നങ്ങള്‍, മാനസിക സമ്മര്‍ദ്ദം, മദ്യത്തിന്റെ അനിര്‍വചനീയമായ രുചി ???  വ്യക്തികള്‍ തമ്മില്‍ ഒന്നിച്ചിരുന്ന് നാണമോ പരിഭ്രമോ ദുഖമോ സഭാ കമ്പമോ ഇല്ലാതെ തുറന്നു സംസാരിക്കുവാനും, മനസ്സ് പങ്കു വയ്ക്കുവാനും, ഒരു ഉപാധിയായി മദ്യത്തെ കാണുന്നവരുണ്ട്. ജീവിതപ്രശ്നങ്ങളെ നേരിടാനുള്ള ധൈര്യമില്ലാതെ വരുമ്പോള്‍ തങ്ങളുടെ പ്രശ്നങ്ങളെയും ദുഖങ്ങളെയും മറക്കുവാനും മദ്യം ഉപയോഗിക്കുന്നവുരുണ്ട്. ചിലര്‍ മദ്യത്തിന്റെ രുചി ഇഷ്ടപ്പെടുകയും തങ്ങളുടെ ഇഷ്ട പാനീയമായി അതിനെ പ്രഖ്യാപിക്കുകയും ചെയ്യുന്നു.  മറ്റുള്ളവര്‍ മദ്യപിക്കുന്നത് കാണുമ്പോഴുള്ള പ്രേരണയും അല്ലെങ്കില്‍ മറ്റുള്ളവരുടെ നിര്‍ബന്ധവും നിമിത്തം മദ്യം ഗ്ലാസ്സിലെയ്ക്ക് പകരുന്നവര്‍ ധാരാളം. ആഘോഷങ്ങളും, മറ്റു കൂടിച്ചേരലുകളും അതിനു വഴിയൊരുക്കുന്നു. മാനസിക സമ്മര്‍ദ്ദങ്ങളെ നേരിടാന്‍ മദ്യ ഉപയോഗം തുടങ്ങി തങ്ങളുടെ ജീവിതത്തെ തന്നെ മദ്യക്കുപ്പിയിലേക്ക് ഇറക്കിയവര്‍ കുറവല്ല. താന്‍ മറ്റുള്ളവരേക്കാള്‍ മോശമല്ല എന്ന് വരുത്തുവാനും ,മദ്യപിച്ചില്ലെങ്കില്‍ താന്‍ അവഗണിക്കപ്പെടുന്ന തോന്നലും ചിലരെ മദ്യത്തിന് അടിമയാക്കുന്നുണ്ട്. തണുപ്പിനെ നേരിടാനെന്ന പേരില്‍ മദ്യം ഉപയോഗിക്കുന്ന വിദ്വാന്മാരാന് മറ്റു ചിലര്‍. മാനസിക ഉല്ലാസത്തിനാണ് മദ്യപാനമെന്നു പറയുന്നവര്‍ മറ്റു ചിലര്‍. അങ്ങനെ മദ്യം ഉപയോഗിക്കാന്‍ നമ്മള്‍ നിരത്തുന്ന ന്യായീകരണങ്ങള്‍ പലത്.

മദ്യം കഴിക്കുമ്പോള്‍ എന്താണ് സംഭവിക്കുന്നത് ? മദ്യത്തിന്റെ ശരീരത്തിലെ സ്വാധീനം മദ്യത്തിലെ alcohol concentration അനുസരിച്ചിരിക്കും. ഉദാഹരണത്തിന് വോഡ്ക ബിയറിനെക്കാള്‍ കൂടുതല്‍ വേഗത്തില്‍ ശരീരത്തില്‍ പ്രവര്‍ത്തിക്കും. വയര്‍ നിറഞ്ഞിരിക്കുന്ന സമയത്താണ് മദ്യപിക്കുന്നതെങ്കില്‍ മദ്യം ശരീരത്തില്‍ സ്വാധീനം ചെലുത്താന്‍ കൂടുതല്‍ സമയം എടുക്കും. ആദ്യത്തെ ഒന്നോ രണ്ടോ ഡ്രിങ്ക് കഴിയുമ്പോഴേക്കും alcohol രക്തത്തിലെത്തി അതിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നു. ഇതിന്റെ ഫലമായി മദ്യം ഉപയോഗിക്കുന്നയാളുടെ ശരീരം സന്തോഷകരമായ ഒരു അവസ്ഥയിലാണ് എത്തിച്ചേരുന്നത്. അടുത്തതായി മദ്യം മദ്യപിച്ചയാളുടെ central nervous system ത്തില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങുന്നു. central nervous system ആണ് നമ്മുടെ ശരീരത്തിലെ ചലന ശേഷിയെയും, ബുദ്ധിയുടെ പ്രവര്‍ത്തനത്തെയും നിയന്ത്രിക്കുന്നത്‌. പരിണിത ഫലമായി ബോധമനസ്സിന്റെ നിയന്ത്രണം കുറയുകയും തുടര്‍ന്ന് മനസ്സിന്റെ നിയന്ത്രണം പതുക്കെ നഷ്ടപ്പെടുകയും ചെയ്യുന്നു. മദ്യപിക്കുന്ന ആള്‍ ഉച്ചത്തില്‍ ഉത്സാഹത്തോടെ സംസാരിക്കാനും, വെറുതെ ചിരിക്കാനും തുടങ്ങുന്നു. മദ്യം ബോധ മനസ്സിന്റെ നിയന്ത്രണത്തില്‍ അയവു വരുതുന്നതോടെ എങ്ങിനെയും എന്തിനെയും കുറിച്ച് എങ്ങിനെയും സംസാരിക്കാനുള്ള അവസ്ഥ സംജ്ജാതമാകുന്നു. കുടിക്കുന്ന മദ്യത്തിന്റെ അളവ് വര്‍ധിക്കുന്നത് അനുസരിച്ച് അവസ്ഥ കൂടുതല്‍ മോശമാകുകയും അത് കാഴ്ച്ചയും സംവേദന ശേഷിയെയും കുറയ്ക്കുകയും ചെയ്യുന്നു.  മദ്യത്തിന്റെ പ്രവര്‍ത്തനഫലമായി ശരീരം dehydrate ആയി അത് രാവിലത്തെ ഹാങ്ങ്‌ ഓവറിനു കാരണമാകുകയും ചെയ്യുന്നു.

സിനിമകളും പരസ്യചിത്രങ്ങളും മദ്യപാനത്തെ സാമൂഹിക ജീവിതത്തിന്റെ ഭാഗമായി ചിത്രീകരിക്കുന്നു. മദ്യ കമ്പനികള്‍ പിന്തുടരുന്ന പരസ്യ തന്ത്രങ്ങള്‍ മദ്യപാനം ഒരു സാധാരണ കാര്യമാണെന്നും അതിനു രണ്ടാമതൊന്നു ചിന്തിക്കേണ്ട ആവശ്യമില്ലെന്നും ജനങ്ങളുടെ അബോധ മനസ്സിലേക്ക് പ്രിന്റ്‌ ചെയ്യുന്നു. 

യഥാര്‍ത്ഥത്തില്‍ മദ്യം കൂടുതല്‍ ധൈര്യം തരികയോ, പ്രശ്നങ്ങളില്‍ നിന്ന് മോചിപ്പിക്കുകയോ, മാനസിക സമ്മര്‍ദം കുറക്കുകയോ, തണുപ്പിനെ പ്രതിരോധിക്കുകയോ ചെയ്യുന്നില്ല. മദ്യം മനസ്സിന്റെ നിയന്ത്രണം ഇല്ലാതാക്കുകയും മദ്യപിക്കുന്നയാളെ അബോധമായ ഒരു അവസ്ഥയിലേക്ക് എത്തിക്കുകയും ചെയ്യുന്നു. തണുപ്പിനെ നേരിടാന്‍ ശരീരത്തെ കൂടുതല്‍ തണുപ്പിച്ചു ചൂടാണെന്ന് വരുത്തി ശരീരത്തെ കബളിപ്പിക്കുന്നു. മദ്യപാനം ചില സമയങ്ങളില്‍ നിയന്ത്രണം വിട്ട സംസാരങ്ങള്‍ക്കും സംഘട്ടനത്തിലേക്ക് വരെയും നയിക്കാറുണ്ട്. ബിയറും വൈനും മാത്രമേ കഴിക്കൂ എന്ന് അവകാശപ്പെടുന്നവര്‍ alcohol തന്നെയാണ് കുടിക്കുന്നതെന്ന സത്യം മറച്ചു വയ്ക്കാനാണ് ശ്രമിക്കുന്നത്.

മനസ്സിനെയും ഓര്‍മയെയും മരവിപ്പിക്കുന്ന മദ്യം യഥാര്‍ത്ഥത്തില്‍ പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയാണ് ചെയ്യുന്നത്. മദ്യത്തിന്റെ ആസക്തിയില്‍ നിന്നും ഉണരുന്ന വ്യക്തിയെ കാത്തു അയാളുടെ പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമായ രീതിയില്‍ കാത്തിരിക്കുകയാണ്.

ഇതൊക്കെ അറിയാമെന്കിലും നാം കേരളീയര്‍ ചോദിക്കുന്നു വൈകീട്ടെന്താ പരിപാടി ?

 

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s