“മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും നടത്തിയ ചര്‍ച്ച പരാജയം. ഇന്നുമുതല്‍ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ സമരം ചെയ്യുമെന്നു നേതാക്കള്‍ അറിയിച്ചു.” ആര്‍ക്കെങ്കിലും അസുഖം വന്നു കഷ്ടപ്പെടട്ടെ, ഞങ്ങള്‍ക്കെന്താ ചേതം ? അത്യാവശ്യമാണെങ്കില്‍ ഇവിടെ സ്വകാര്യ ആശുപത്രികള്‍ ഉണ്ടല്ലോ, അവിടെ പോയി ചികിത്സിച്ചോട്ടെ. കൊടുക്കാന്‍കാശില്ലെകില്‍ കടം വാങ്ങിച്ചു ചികില്സിക്കട്ടെ. ഞങ്ങളുടെ ആവശ്യങ്ങള്‍ നടക്കുന്ന വരെ ഞങ്ങള്‍ സമരം ചെയ്യും. അത് കട്ടായം.
സ്വാതന്ത്ര സമരകാലത്ത് നടത്തിയിരുന്ന പോലെ നടത്തുന്ന ഈ ബഹിഷ്കരണ സമരങ്ങള്‍ കേരളത്തിലെ സാധാരണക്കാരെയാണ് ബാധിക്കുന്നത്. മനുഷ്യത്വ രഹിതമായ ഇത്തരം സമര മാര്‍ഗ്ഗങ്ങള്‍ വലിച്ചെറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. സര്‍ക്കാരില്‍ നിന്നും അവകാശങ്ങള്‍ നേടിയെടുക്കാന്‍ പാവപ്പെട്ട രോഗികള്‍ക്കെതിരെ സമരം ചെയ്തു അവരുടെ ശാപം ഏറ്റു വാങ്ങുകയാണ് നിങ്ങള്‍ ചെയ്യുന്നതെന്ന് മറക്കാതിരിക്കുക.